പുതിയൊരു തുടക്കവുമായി......തിരഞ്ഞെടുപ്പ് കഴിഞ്ഞു.... ഫലവും വന്നു.....ഇനിയെന്തൊക്കെ കാണണം.... എന്റെ ദൈവമേ.....ഇനിയല്ലേ.... ശരിക്കുമുള്ള കുതിരക്കച്ചവടം....എല്ലാ പ്രമുഖ പാര്‍ട്ടികളും ചെറിയ പാര്‍ട്ടികളുടെ പിറകെ പായുകയാണ്.....ഇതൊക്കെ കാണുന്പോള്‍ എനിക്ക് തോന്നുന്നത് ചെറിയ പാര്‍ട്ടികളുടെ കാലം തെളിഞ്ഞു എന്നാണ്..... അവരുടെ ഒരു ഭാഗ്യമേ.....
ഒരാളെയെങ്കിലും ജയിപ്പിച്ചു വിടാനായാല്‍ മന്ത്രിയാക്കാമെന്ന അവസ്ഥയായി.(ഉത്തരേന്ത്യയിലെ കാര്യമാണ് പറയുന്നത്)
എന്തായാലും ജയിച്ചവരുടെ കുടുംബം രക്ഷപ്പെട്ടു..... പട്ടിണി കിടക്കാതെ അവര്‍ക്കു ജീവിക്കാമല്ലോ.....ഭരണം തുടങ്ങട്ടെ എന്നിട്ടറിയാം പാവം ജനങ്ങളുടെ കാര്യം....തോറ്റവര്ക്കോ വിഷമിക്കേണ്ടതുമില്ല.... ഒരു തോല്‍വി എന്നു പറയുന്നത് വിജയത്തിന്റെ മുന്നോടിയാണല്ലോ... പിന്നെന്തിനാ വിഷമിക്കുന്നേ..... ഭാഗ്യമുണ്ടെങ്കില്‍ അടുത്ത തവണയും മല്സരിക്കാമല്ലോ.........
No comments:
Post a Comment